ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകണമെങ്കില്‍ ഇരുവരും സ്നേഹത്തോടെ ജീവിക്കണം കുടുംബത്തില്‍ സ്നേഹം ഇപ്പോഴും ഉണ്ടാകണമെങ്കില്‍ പരസ്പരം വിശ്വാസം വേണം പരസ്പരം സ്നേഹം വേണം ഇരുവരും തമ്മില്‍ സഹകരിക്കാനുള്ള മനസ്സ് വേണം എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നിക്കണം പെണ്ണായാലും ആണായാലും ഒരുപോലെ തന്നെ. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത മനസ്സുള്ളവര്‍ എവിടെ ചെന്നാലും പ്രശ്നം ആയിരക്കും ഇതിനു ക്ഷമ വേണം മറ്റൊരാളുടെ അറിയാതെ പറ്റിയ തെറ്റ് ക്ഷമിക്കാനുള്ള മനസ്സ് ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍ ഒരു വിധം ഇല്ലാതാക്കാന്‍ കഴിയും.
പണ്ടത്തെക്കാള്‍ ദാമ്പത്യ പ്രശ്നം കൂടിവരുന്ന കാലഘട്ടമാണിതു കാരണം ഒരാളുടെ ഭാര്യയുടെ പ്രവര്‍ത്തികള്‍ ഭര്‍ത്താവിനു ഇഷ്ടമാകുന്നില്ല അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ചെയ്തികള്‍ ഭാര്യക്ക് ഇഷ്ട്രമാകുന്നില്ല ഇതൊക്കെയാണ് ഒരു കുടുംബത്തില്‍ പ്രശ്ങ്ങള്‍ കൊണ്ടുവരുന്ന പ്രധാന കാരണങ്ങള്‍ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ഞാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ജീവിക്കണമെന്ന ആഗ്രഹം പലപ്പോഴും നമ്മുടെയൊക്കെ ജീവിതത്തില്‍ പ്രശ്നം കൊണ്ടുവരും കാരണം ആ രീതി മറ്റൊരാളുടെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ്.
വിവാഹം കഴിഞ്ഞാലും അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കണം അത് ആണായാലും പെണ്ണായാലും ഇല്ലെങ്കില്‍ തന്‍റെ പ്രവര്‍ത്തിയില്‍ അല്ലെങ്കില്‍ ജീവിത രീതിയില്‍ പങ്കാളിക്ക് വിശ്വാസം ഇല്ല എന്ന കാരണത്താല്‍ ദാമ്പത്യ ജിവിത തകര്‍ന്നേക്കാം ഇപ്പോഴത്തെ കാലത്ത് ഭര്‍ത്താവില്‍ നിന്നും പൂര്‍ണ്ണ സ്വാതന്ത്ര്യം ആണ് ഒരു പെണ്ണ് പ്രധാനമായും ആഗ്രഹിക്കുന്നത് തിരിച്ചും അങ്ങനെ തന്നെ.
പിന്നെ ഭാര്യമാര്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം തന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഭാര്താക്കന്മാരെയാണ് അവര്‍ക്ക് സ്നേഹം വാരിക്കോരി കൊടുക്കുന്ന ഭര്‍ത്താവിനെ തിരിച്ചും അവര്‍ പൊന്നുപോലെ സ്നേഹിക്കും എന്നതില്‍ സംശയമില്ല. ഭാര്യ വീട്ടുജോലി ചെയ്യുന്ന തിരക്കിനിടയില്‍ തന്റെ അനുവാദം ഇല്ലാതെ പിന്നിലൂടെ വന്നു കെട്ടിപ്പിടിക്കാന്‍ ഏതു ഭാര്യയാണ് ആഗ്രഹിക്കാത്തത് ഈ രീതി ഏതൊരു ഭാര്യക്കും കൂടുതല്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും അവരുടെ മനസ്സിന് കൂടുതല്‍ സന്തോഷം ഉണ്ടാകും.
ഇതുമൂലം രാവിലെ മുതല്‍ ചെയ്യുന്ന ജോലിയില്‍ അവശയായ അവര്‍ക്ക് ഉന്മേഷം അണ്‍ ഉണ്ടാകും. ഭാര്യമാര്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യമാണ് അവര്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ കാണിക്കുക എന്നത് ഭര്‍ത്താവിന്റെ ജോലി തിരക്കില്‍ ഒരുപക്ഷെ കൂടുതല്‍ ആണുങ്ങള്‍ക്കും ഇത് സാധിച്ചുകൊടുക്കാന്‍ കഴിയമെന്നില്ല എന്നിരുന്നാലും അതിനു സമയം കണ്ടെത്തി ആ ആഗ്രഹം സാധിച്ചുകൊടുക്കണം.
