നമസ്കാരം കൂട്ടുകാരെ. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. ഇന്നു നമ്മൾ കാണാൻ പോകുന്നത് കൈ കാൽ തരിപ്പിനുള്ള റെമഡിയുമായിട്ടാണ്. മിക്കവാറും വീട്ടിൽ പ്രായമുള്ളവർ കൈ കാൽ തരിപ്പിന്റെ കാര്യം പറയുമ്പോൾ നമ്മൾ പറയും ഇതു പ്രായമായതുകൊണ്ടു ഉണ്ടാകുന്നതാണ് എന്നാണ്. പക്ഷേ പ്രായമായ എല്ലാവരിലും ഇതു ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഇതു ചില പോഷകഘടകത്തിന്റെ അഭാവം കൊണ്ടാണ് ഉണ്ടാകുന്നത്. തീർച്ചയായും കാലുകൾക്ക് തരിപ്പുണ്ടാകാൻ അൻപതോളം വ്യത്യസ്ഥകാരണങ്ങൾ ഉണ്ട്. അതില് പ്രധാനപ്പെട്ട കാരണങ്ങൾ ആണ് ഞാൻ പറയുന്നത്.
ഈ ഒരു കാര്യം മനസ്സിലാക്കിയാൽ നിങ്ങളുടെ പരിചയക്കാർക്കും സുഹൃത്തുക്കൾക്കും ഉപകരിക്കും. അതിനാൽ ഈ വീഡിയോ കാണണം എന്നു അഭ്യർത്ഥിച്ചു കൊണ്ട് തുടങ്ങട്ടെ. എറ്റവും പ്രധാനമായിട്ടു നമ്മുടെ ശരീരത്തിലെ റിഫൈൻഡ് ആയിട്ടുള്ള കാർബോ ഹൈഡ്രേറ്റ് അഥവാ തവിടു കളഞ്ഞ ധാന്യങ്ങളുടെ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ കൈ കാലുകൾക്കു തരിപ്പ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതുപോലെ തന്നെ അമിതമായി പഞ്ചസാര കാക്സിക്കുന്നവരിലും തരിതരിപ് ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇതിനു പ്രധാനമായ രണ്ടു കാര്യങ്ങൾ എന്നു പറഞ്ഞാൽ വൈറ്റമിൻ B1 എന്ന വൈറ്റമിന്റെ അഭാവവും അതുപോലെ തന്നെ കാൽസ്യത്തിന്റെ അഭാവവും ആണ്. പ്രീ ഡയബറ്റിക് ആയ ആളുകൾക്ക് വൈറ്റമിൻ B1 കുറയാൻ സധ്യതയുണ്ട്.അതുകൊണ്ട് അത്തരത്തിലുള്ള ഒരാൾക്ക് തരിപ്പ് ഉണ്ടാകുന്നു. പിന്നെ ഡയബറ്റിസ് ആയവരുടെ ബ്ലഡ് സിറക്യൂലഷൻ കുറയാൻ സാധ്യതഉണ്ട് അത് കാലിനു തരിപ്പ് ഉണ്ടാകുന്നു. നമ്മുടെ ശരീരത്തിനു ആവിശ്യത്തിനു വൈറ്റമിൻ B1 കിട്ടുകയാണെങ്കിൽ ഈ തരിപ്പ് പൂർണമായും മാറും.
നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞുപോയാലും തരിതരിപ് ഉണ്ടാകും. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളത് ശരീരത്തിന് പുറമെ എന്തെങ്കിലും ലേപനങ്ങൾ പുരട്ടുകയാണെങ്കിൽ അതിൽ നിന്നുണ്ടാകുന്ന ചൂടിൽ നമുക്ക് വേദനക്ക് ശമനം വരാം. അത് പെർമനെന്റ് ആയിട്ടുള്ളതല്ല. അതായതു വൈറ്റമിൻ B1ന്റെയും കാൽസ്യത്തിന്റെയും അഭാവം കൊണ്ടാണ് നിങ്ങൾക്ക് തരിതരിപ് ഉണ്ടാകുന്നതെങ്കിൽ പുറമെ എന്തെങ്കിലും പുരട്ടിയിട്ടു കാര്യമില്ല. സെക്കൻഡ്‌ലി നമ്മൾ വ്യായാമം ചെയ്തതുകൊണ്ട് കാര്യമില്ല. ആവി പിടിച്ചതുകൊണ്ടും കാര്യമില്ല. ഇതൊന്നും ഗുണമില്ല എന്നല്ല പറയുന്നത്. പക്ഷേ ഇതിന്റെ രോഗകാരണത്തെ ചികിൽസിച്ചിട്ടെ കാര്യമുള്ളൂ. പിന്നെയൊരു കാര്യം നമ്മൾ ഫർമസിയിൽ നിന്നും സപ്ലിമെന്റ് വാങ്ങി കഴിക്കണമെന്നു ഞാൻ ഒരിക്കലും അവകാശപെടാറില്ല.
നമ്മുടെ പ്രകൃതിയിൽ ഇഷ്‌ടം പോലെ ഭക്ഷണങ്ങൾ ഉണ്ട്. ഇതു ആവിശ്യത്തിനു കഴിച്ചുകഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.ചില ഘട്ടങ്ങളിൽ ഇതു ആവിശ്യമായി വന്നേക്കാം. വിറ്റാമിനും, കാൽസ്യവും കുറയുമ്പോൾ ഭക്ഷണം കഴിച്ചു ചിലപ്പോൾ ഇതിനെ ലെവൽ ആക്കിയെടുക്കാൻ പറ്റിയെന്നു വരില്ല അപ്പോൾ നമുക്ക് സപ്ലിമെന്റ് എടുക്കാം. പക്ഷേ ഭക്ഷണമാണ് ഏറ്റവും നല്ല മെഡിസിൻ എന്നു പറയാം. പലപ്പോഴും B1ആണോ കുറയുന്നത് അതോ കാൽസ്യമാണോ കുറയുന്നത് എന്ന് സംശയം വരാം. ഇതു രണ്ടും വേർതിരിച്ചറിയാൻ ഒരു കാര്യമുണ്ട്. ഈ രണ്ടിനുമുണ്ടാകുന്ന ലക്ഷണങ്ങൾ വളരെ വ്യത്യസ്തമാണ്. ഇതു മനസ്സിലാക്കിയാൽ തരിതരിപ് മാറ്റാൻ പറ്റും ഇനി നമുക്ക് ലക്ഷണങ്ങളിലേക്കു കടക്കാം. ആദ്യമായി വൈറ്റമിൻ B1നമ്മുടെ ശരീരത്തിൽ കുറഞ്ഞാൽ എന്താണ് ലക്ഷണമെന്നു നോക്കാം. വൈറ്റമിൻ B1കുറഞ്ഞാൽ അനാവശ്യമായ പരിഭ്രമം ഉണ്ടാകുന്നു. അനാവശ്യമായ ചിന്തകൾ undakum. ഓർമ കുറവുണ്ടാകും. ഹാർട്ട് റേറ്റ് കൂടും. അല്ലെങ്കിൽ മുട്ടിനു താഴെ പിൻഭാഗത്ത് വേദനയായിരിക്കും. അല്ലെങ്കിൽ ചില ആളുകൾ എപ്പോഴും കാൽ തടവികൊണ്ടിരിക്കണം, അല്ലെങ്കിൽ മറ്റേ കാൽകൊണ്ട് ഉഴിഞ്ഞുകൊണ്ടിരിക്കണം.ഇതിനെ റസ്റ്റ്‌ലെസ്സ് ലെഗ്‌സ് സിൻട്രം എന്നാണ് പറയുന്നത്. അങ്ങനെ റസ്റ്റ് ലെസ്സ് ലെഗ്‌സ് സിൻട്രം ഉണ്ടെങ്കിൽ അത് വൈറ്റമിൻ B1 ന്റെ കുറവ് ഉണ്ടെന്നു മനസിലാക്കാം. ബെറി ബെറി എന്ന അസുഖം വൈറ്റമിൻ B1 ന്റെ കുറവ് മൂലം ഉണ്ടാകുന്നതാണ്.
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റാൻ ശ്രെമിക്കണം. ഇനി അടുത്തതായി കാൽസ്യത്തിന്റെ കുറവ് മൂലം എന്തൊക്കെ ലക്ഷണങ്ങൾ ഉണ്ടാകുന്നു എന്നാണ്. കാൽസ്യം കുറഞ്ഞുകഴിഞ്ഞാൽ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നു. അതോടൊപ്പം വലിയ കോച്ചിപ്പിടുത്തം കാലിൽ അനുഭവപ്പെടുക. നഖങ്ങൾ നോക്കിക്കഴിഞ്ഞാൽ ആരോഗ്യം ഇല്ലാത്ത നഖങ്ങൾ ഉണ്ടാകുക. തൊണ്ടയുടെ പിൻഭാഗത്തു മുറുക്കം അനുഭവപ്പെടുക. അതേപോലെതന്നെ ദീർഘനാൾ നീണ്ടു നിൽക്കുന്ന ചുമ അനാവിശ്യമായ ഭീതി, നിരാശ, ട്വിച്ചസ്, നമ്മുടെ കൈകളിലും കാലുകളിലും കാണുന്ന കറുപ്പും നീലയും ആയിട്ടുള്ള കുത്തുകൾ ഇതെല്ലാം കാൽസ്യത്തിന്റെ കുറവ്മൂലം ഉണ്ടാകുന്നതാണ്. ഇതും നമ്മുടെ കൈ കാലുകൾക്കു തരിപ്പ് ഉണ്ടാകാൻ കാരണമാകുന്നു. ഇതു പരിഹരിച്ചു കഴിഞ്ഞാൽ ഒരുപക്ഷെ ഇതിന്റെ കുറവ് കൊണ്ടുണ്ടാകുന്ന തരിതരിപ് ആണെങ്കിൽ മാറിക്കോളും. ഇനി വൈറ്റമിൻ B1ധരാളം കിട്ടുന്ന ഭക്ഷണം നമുക്ക് നോക്കാം. നമ്മുടെ നാട്ടിലെ പച്ചരി, പുഴുക്കലരി, അതായതു തവിടു കളയാത്ത അരി, നമുക്ക് കിട്ടുന്ന മാംസം, മത്സ്യം, ബാർലി, ബജറ കടല, ചെറുപയർ, തുവരപ്പരിപ്പ്, ഉഴുന്ന്, സോയബീൻസ്, കശുവണ്ടി, നിലക്കടല, പാൽ, മുട്ട, പയർവർഗ്ഗങ്ങൾ,പഴവർഗ്ഗങ്ങൾ പച്ചക്കറി, ഇതിലൊക്കെ നമുക്ക് വൈറ്റമിൻ B1കിട്ടും.
മാംസം കഴിക്കുന്നവർ ഇതിനെ ഓവർ കം ചെയ്യാൻ പറ്റും നിങ്ങളുടെ ശരീരത്തിൽ ഇതു കുറവാണെങ്കിൽ സപ്ലിമെന്റും വാങ്ങി കഴിക്കാം ഇനി ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ രീതിയിലും ചെയ്യാം ഇനി എതൊക്കെ ഭക്ഷണത്തിലാണ് കാൽസ്യം ഉണ്ടെന്നു നോക്കാം. സാധരണ ഗതിയിൽ നമ്മുടെ ചുറ്റുപാടിൽ കാൽസ്യം കിട്ടുന്ന ഭക്ഷണമാണ് പാൽ, ചീസ്, മുട്ട ചാള, ചെമ്മീൻ, പച്ചക്കറികൾ ഇവയിൽ നിന്നൊക്കെ കാൽസ്യം കിട്ടും. കാൽസ്യം നമ്മുടെ വളർച്ചക്ക്, എല്ലുകളുടെ ആരോഗ്യത്തിനൊക്കെ വളരെ അത്യന്താപേഷികമായ ഘടകം ആണ്. അപ്പോൾ ഇതുമായിട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം. നമ്മുടെ സേവനങ്ങൾ എല്ലാം സൗജന്യമാണ്. അതോടൊപ്പം നിങ്ങൾക്ക് കഴിയുമെങ്കിൽ ഒരു അഭ്യർത്ഥനായുള്ളതു നിങ്ങൾ ഈ വീഡിയോ അറ്റ്ലീസ്റ്റ് ഒരാൾക്കെങ്കിലും ഷെയർ ചെയ്യ്തു കൊടുത്താലേ അതൊരു വലിയ ഉപകാരമായിരിക്കും. ഒരു പക്ഷേ ഈ ബുദ്ധിമുട്ട് അനുഭവിച്ചിട്ടും ഇതിന്റെ യഥാർഥ കാരണങ്ങൾ കണ്ടുപിടിക്കാൻ കഴിയാത്ത ഒരുപാടു പേരിലേക്ക് ഈ സന്ദേശം എത്തിച്ചാൽ അതൊരു വലിയ പുണ്യം ആയിരിക്കും. എല്ലാവർക്കും നന്മയുടെ നല്ല ആരോഗ്യവും നേർന്നുകൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം
