Dr.Shoufeej P M Medical oncologist Aster മിംസ് കോട്ടക്കൽ.നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളും കാൻസറും തമ്മിലുള്ള ബന്ധത്തെകുറിച്ചാണ്. നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണപദാർദ്ധം, കുടിക്കുന്ന വെള്ളം, മൊബൈൽ ഫോൺ ഇവ എങ്ങനെ ക്യാന്സറുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശദീകരിക്കാൻ പോകുന്നത്. ഇ വിഷയം തിരഞ്ഞെടുക്കാൻ കാരണം സമൂഹ മാധ്യമങ്ങളിൽ പല തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ ശാസ്ത്രീയപരമായ കാരണം എന്താണെന്നു നോക്കാം.ആദ്യം പ്ലാസ്റ്റികും ക്യാന്സറും തമ്മിലുള്ള ബന്ധം എന്താണെന്നു നോക്കാം.
നമ്മൾ ചുടുള്ള സാധനം പ്ലാസ്റ്റിക് പാത്രത്തിൽ വെച് ഉപയോഗിച്ചാൽ കാൻസർ വരുമോ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിച്ചാൽ കാൻസർ വരുമോ എന്നൊക്കെ സംശയങ്ങൾ കാണും. കാന്സറും പ്ലാസ്റ്റികും തമ്മിലുള്ള ബന്ധം എന്താന്നുവെച്ചാൽ ചുടുള്ള പദാർത്ഥം പ്ലാസ്റ്റിക് കണ്ടൈനേഴ്സിൽ വെച്ചാൽ പ്ലാസ്റ്റിക് കാൻസറിനു കാരണമായ കെമിക്കലുകൾ ലീച്ചിങ് വഴി പുറത്തുവിടുന്നു. ഇ കെമിക്കലുകൾ ഭക്ഷണപദാർഥവുമായി ചേർന്നിട്ട് ശരീരത്തിൽ എത്തുന്നു.
അതുവഴി കാൻസർ ഉണ്ടാകുന്നു എന്നാണ് പറയപ്പെടുന്നത്.എന്നാൽ ലീച്ചിങ് വഴി പുറത്തു വിടുന്ന കെമിക്കൽ വളരെ കുറച്ചു മാത്രമേ ഉള്ളു.മാത്രമല്ല ഇതു കാൻസറിനു കാരണം ആകുന്നില്ല എന്നാണ് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളത്.എന്നാൽ പ്ലാസ്റ്റിക് കത്തിച്ചു കളയുമ്പോൾ ഉണ്ടാകുന്ന വാതകങ്ങൾ ശ്വാസകോശ ക്യാന്സറിന് വരെ കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
അടുത്തതായി അജിനോമോട്ടോയും കാന്സറും തമ്മിൽ എന്തു ബന്ധം ആണ് എന്ന് നോക്കാം. ഫാസ്റ്റ്ഫുഡുകളിൽ ചൈനീസ് ഡിഷുകളിൽ ചേർക്കുന്ന മോണോസോഡിയം ഗ്ലുട്ടാമേറ്റ് ആണ് അജിനോമോട്ടോ. ഇത് മൂലം പല പ്രശ്നങ്ങളും കണ്ടുവരാം. വയറിന്റെ പ്രശ്നം,ശ്വാസംമുട്ടൽ എന്നിവ കൂടിവരാം. ഇതിനു എല്ലാം ചേർത്ത് പറയുന്ന പേരാണ് MST സിൻഡ്രോം. എന്നാൽ MST യും കാന്സറും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.
ഇനി പറയാനുള്ളത് മൊബൈൽ ഫോണും കാൻസറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ്. മൊബൈലിൽ നിന്നു വരുന്ന റേഡിയേഷൻ നമ്മുടെ തലച്ചോറിനും പരോട്ടിഡ് ഗ്രന്ഥികും ക്യാന്സറിന് കാരണമാകുന്നു എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. മൊബൈലുകളിൽ നിന്നു വരുന്നത് നോൺ അയോനൈസിംഗ് റേഡിയേഷനുകൾ ആണ്. ഇത് ശരീരത്തിലെ കോശങ്ങൾക്ക് ഉണ്ടാക്കുന്ന തകരാറിനേക്കാൾ കൂടുതലാണ് അയോനായി സിംഗ് റേഡിയേഷൻ ശരീരത്തിലെ കോശങ്ങളിൽ തകരാർ വരുത്തുന്നത്. അതുകൊണ്ട് മൊബൈൽ ഫോൺ ക്യാന്സറിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നാണ് വിദേശരാജ്യങ്ങൾ നടത്തിയ പഠനങ്ങൾ പറയുന്നത്.
അടുത്തത് ഭക്ഷ്ണപദാർഥവും ക്യാൻസറും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നാണ് പറയാൻ പോകുന്നത്. മലയാളികളുടെ ഇഷ്ടവിഭവം പൊറോട്ടയും ബീഫും എങ്ങനെ ക്യാൻസറിനു കാരണമാകുന്നു? പൊറോട്ട ഉണ്ടാക്കിയിരിക്കുന്നത് അന്നജം കൂടുതലുള്ള മൈദ കൊണ്ടാണ്. ഇത് പൊണ്ണത്തടിക്കും പ്രമേഹത്തിനും മറ്റും കാരണമാകാം. അതുവഴി ക്യാൻസർ ഉണ്ടാകാം. അതുകൂടാതെ മൈദയിലുള്ള ഒരു രാസവസ്തു കാരണം ക്യാൻസർ ഉണ്ടാകാമെന്നുള്ളത് തെളിച്ചിട്ടില്ല. അടുത്തതായി ചർച്ചചെയ്യാൻ പോകുന്നത് ഇറച്ചിയെ കുറിച്ചാണ്.
കോഴി ഇറച്ചി, ബീഫ്, ആട്ടിരച്ചി, പന്നി ഇറച്ചി എന്നിവയാണ് സാധാരണ നമ്മൾ കഴിക്കാറ്. ഇതിൽ ഏത് ഇറച്ചിയാണ് ക്യാൻസറിന് കാരണമാകുന്നതെന്ന് നോക്കാം. പൊറോട്ടയുടെ കൂടെ നമ്മൾ ബീഫ് ആണ് കഴിക്കാറ്. ബീഫ് ഒരു റെഡ് മീറ്റ് ആണ്. ഇത് ക്യാൻസറിന് കാരണമാകുന്നു ഒരു അളവിന് കൂടുതൽ കഴിച്ചാൽ. മനുഷ്യരിൽ ഇത് പരീക്ഷിച്ചു നോക്കിയിട്ടില്ല. എന്നാൽ മൃഗങ്ങളിൽ ഇത് ക്യാൻസറിനു കാരണം ആകുന്നു എന്ന് തെളിയിച്ചിട്ടുണ്ട്. 100ഗ്രാമിൽ കൂടുതൽ കഴിച്ചാൽ ക്യാൻസറിനു കാരണമായേക്കാം എന്ന് പറയപ്പെടുന്നു. മനുഷ്യരിൽ ഇത് തെളിയിച്ചിട്ടില്ലാത്തതു കാരണം കാറ്റഗറി 2 A ൽ ആണ് ബീഫ്, ആട്, പോർക്ക് എന്നിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനി പറയാനുള്ളത് ചിക്കൻ. ചിക്കൻ സാധാരണ ക്യാൻസർ ഉണ്ടാക്കുന്നില്ല. പിന്നെ ഒരു സംശയം ഹോർമോൺ കുത്തിവെച്ചിട്ടുള്ള ബ്രോയ്ലർ ചിക്കൻ കഴിക്കാമോ എന്നതാണ്. കുക്ക് ചെയ്യുന്ന സമയത്ത് ഹോർമോൺ നശിച്ചു പോകുന്നതിനാൽ ഇത് ക്യാൻസർ വരുത്തുന്നില്ല. ഭക്ഷണം പാകം ചെയ്യുന്ന രീതിയിൽ ഉള്ള വ്യത്യാസം അനുസരിച്ച് ക്യാൻസർ ഉണ്ടാവാം. ചിക്കൻ ബാര്ബിക്യുറ്റ്, ചിക്കൻ ഷാവായി, ഗ്രില്ലി ചിക്കൻ എന്നിങ്ങനെ പല സാധനം ആണ് ഇന്ന് വിപണിയിൽ ലഭിക്കുക.
ഇത് കുക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന കെമിക്കൽസ് അതായത് ഹെറ്റെറോസൈക്ലിക് അമൈസ് അഥവാ പോളി ആരോമാറ്റിക് ഹൈഡ്രോകാർബൺസ് ക്യാൻസറിനു കാരണമാകുന്നു. ഇതും വൻകുടലിലെ ക്യാൻസറുമായി ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു അളവിൽ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് പ്രശ്നകരമല്ല.അധികമായാൽ അമൃതും വിഷം എന്നല്ലേ? അതുകൊണ്ട് എപ്പോഴെങ്കിലും ഒരിക്കൽ കഴിക്കുക. ദിവസവും കഴിക്കാതിരിക്കുക.
ഇനി മീനിനെ കുറിച്ചാണ്. മീന് ക്യാൻസർ ഉണ്ടാക്കുമെന്ന് എവിടെയും പറയുന്നില്ല. എന്നാൽ ഇത് കുക്ക് ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന കെമിക്കൽ ഹെട്രോസൈക്ലിക് അമൈസ് ക്യാന്സറിന് കാരണമാകാം.അടുത്തതായി സോഫ്റ്റ് ഡ്രിങ്ക്സ് നെ കുറിച്ച് നോക്കാം. ചൂടുകാലത്ത് പെപ്സി, കൊക്കോകോള തുടങ്ങിയവ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് പലർക്കും സംശയമാണ്. സോഫ്റ്റ് ഡ്രിങ്ക്സിൽ ആർട്ടിഫിഷ്യൽ കളറിങ് ഏജന്റ് ഉണ്ട്.ഹോർമീതൈൽ ഹെമിഡസോൾ. ഇതിന്റെ ഉപയോഗം 29മൈക്രോ ഗ്രാമിൽ കൂടുതൽ ആകുകയാണെങ്കിൽ അത് ക്യാൻസറിന് കാരണമാകാം.
ദിവസേനയുള്ള ഉപയോഗം നല്ലതല്ല.അടുത്തത് മൈക്രോവേവ് ഓവനിൽ ഫുഡ് ഉണ്ടാക്കുന്നത് ക്യാന്സറിന് കാരണമാകുമോ? ഇതും മൊബൈൽ ഫോണിന്റെ പോലെ നോൺ അയോണിസിംഗ് ഏജന്റ് വഴിയാണ് ഭക്ഷണം കുക്ക് ചെയ്യുന്നത്. അതും ക്യാൻസറും തമ്മിൽ ബന്ധമുള്ളതായി ഒരു പഠനങ്ങളും സൂചിപ്പിച്ചിട്ടില്ല. അതുകൊണ്ട് സമൂഹത്തിലെ ചില മിഥ്യാ ധാരണകൾ ഒഴിവാക്കുക. കാര്യങ്ങൾ മനസിലാക്കി മുന്നോട്ടുപോകുക.
